7-ാം നമ്പര്‍ ജഴ്സി ധോനിയുടേത് മാത്രം

7-ാം നമ്പര്‍ ജഴ്സി ധോനിയുടേത് മാത്രം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്സി ഇനി ജഴ്സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി നമ്പര്‍ 7അറിയപ്പെടും. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ധോനി വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് തീരുമാനം. നേരത്തേ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നമ്പര്‍ 10 ജഴ്സിയും ഇതുപോലെ ആര്‍ക്കും നല്‍കാതെ നിര്‍ത്തിയിരുന്നു. സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് മാനാണ് ധോനി. പത്താംനമ്പര്‍ ജഴ്സി ആര്‍ക്കും അനുവദിക്കാത്തതുപോലെ ഏഴാംനമ്പര്‍ ജഴ്സിയും ഇനിമുതല്‍ ആര്‍ക്കും ധരിക്കാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ ടീം താരങ്ങളെ അറിയിച്ചു.

 

 

 

 

7-ാം നമ്പര്‍ ജഴ്സി ധോനിയുടേത് മാത്രം

 

Share

Leave a Reply

Your email address will not be published. Required fields are marked *