അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണ യോഗം നടത്തി

അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണ യോഗം നടത്തി

കോഴിക്കോട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റും ആയ സഖാവ് അരങ്ങില്‍ ശ്രീധരന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം നടത്തി.ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്ന അരങ്ങില്‍ ശ്രീധരന്‍ അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയും,ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയ രാഷ്ട്രീയ നേതാവും ആയിരുന്നു അരങ്ങില്‍ ശ്രീധരന്‍ എന്ന് യോഗം ചൂണ്ടിക്കാട്ടി ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ കെ അബ്ദുല്ല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് പിടി ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജനതാദള്‍ എസ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് മണലൊടി,ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എ.കെ. ജയകുമാര്‍ .കെ പി അബൂബക്കര്‍ കളത്തിങ്കല്‍ ബീരാന്‍കുട്ടി,സി എന്‍ അബൂബക്കര്‍, മോഹനന്‍ പറയഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

 

 

അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണ യോഗം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *