സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. ലോക്സഭില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാനാന്‍, വി കെ ശ്രീകണ്ഠന്‍, എസ് ജ്യോതിമണി, മുഹമ്മദ് ജാവേദ്, മാണിക്യം ടാഗോര്‍, ഡിഎംകെ എംപിമാരായ കനിമൊഴി, എസ് ആര്‍ പ്രതിഭം, എസ് വെങ്കടേശ്വരന്‍, കെ സുബ്രഹ്‌മണ്യം, സിഎമ്മിന്റെ തമിഴ്നാട്ടില്‍ നിന്നുള്ള എം പി പി ആര്‍ നടരാജന്‍ എന്നിവരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയതത്. രാജ്യസഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവ് കഴിയും വരെയാണ് സസ്പെന്‍ഷന്‍. പാര്‍ലമെന്റിന്റെ നടപടികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍.
അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിക്കെതിരെ നടപടി വേണമെന്നും മഹുവയെ പുറത്താക്കാന്‍ തിടുക്കം ക്ാണിച്ച സര്‍ക്കാര്‍ സുരക്ഷ് വീഴ്ചയില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു.
ഗുരുതരമായ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തിയതെന്നും സഭയുടെ അന്തസിന് ചേരാത്ത വിധത്തില്‍ പ്രതിഷേധം നടത്തിയെന്നതുമാണ് ലോക്സഭയിലെ എംപിമാര്‍ക്ക് എതിരായ നടപടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ഡെറിക് ഒബ്രിയന്‍ സഭയില്‍ മോശം പെരുമാറ്റമാണ് നടത്തിയതെന്നും അതിനാല്‍ ഉടന്‍ സഭ വിടണമെന്നും ഉപരാഷ്ട്രപതിയും സഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ബിജെപിയുടെ മൈസൂരുവില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹയുടെ ശുപാര്‍ശയിലാണ് അക്രമികള്‍ക്ക് പാസ് കിട്ടിയത്.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച ഏഴ്
കോണ്‍ഗ്രസ് എംപിമാരടക്കം15 പേര്‍ക്ക് സസ്പെന്‍ഷന്‍