മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി യോഗം ചേര്‍ന്നു

മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി യോഗം ചേര്‍ന്നു

കോഴിക്കോട്:മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി യുടെ നേതൃത്വത്തില്‍ മൊബൈല്‍ ഡിസ്‌പ്ലേ വാറണ്ടിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി യോഗം ചേര്‍ന്നു.
ടെക്‌നീഷ്യന്‍മാരും മൊത്ത വ്യാപാരികളും പങ്കെടുത്ത യോഗത്തില്‍, മൊബൈല്‍ ഫോണ്‍ വ്യാപാര സമിതിയുടെ നേതൃത്ത്വത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താനും വാറന്റി നയത്തില്‍ ഉണ്ടാവേണ്ട മാറ്റങ്ങള്‍,വാറന്റി ദുരുപയോഗം,അനധികൃത ടെക്‌നീഷ്യന്‍ മാരുടെ നിയന്ത്രണം എന്നിവ ചര്‍ച്ച ചെയ്യാനും തീരുമാനമായി. പ്രശ്‌നത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജില്ലയില്‍ തല്‍സ്ഥിതി തുടരുവാനും, പ്രകോപനം സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സി വി ഇക്ബാല്‍, നിസാര്‍ അഹമ്മദ് , ഷൈജു ചീക്കിലോട്ട്, ഷഹദാബ്, കുഞ്ഞുമോന്‍, അനൂപ് ,ഫസല്‍ ,ബിജേഷ് ,അനീസ്, ഇര്‍ഷാദ്, ഷംസുദ്ദീന്‍, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു ,ഈ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ അനുകൂല തീരുമാനത്തിന് വേണ്ടി ശ്രമിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

 

 

 

 

മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി യോഗം ചേര്‍ന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *