ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്ററോ?… ‘ഒലക്കുള്ള പണി കൈനറ്റിക് ഹോണ്ട വഴി വരുന്നുണ്ട്’; വിവരങ്ങള്‍ അറിയാം

ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്ററോ?… ‘ഒലക്കുള്ള പണി കൈനറ്റിക് ഹോണ്ട വഴി വരുന്നുണ്ട്’; വിവരങ്ങള്‍ അറിയാം

ഇന്ത്യക്കാരുടെ ജനപ്രിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ 80-90 കിഡ്സിന് പറയാനുള്ളത് കൈനറ്റിക് ഹോണ്ട എന്നൊരൊറ്റ പേരായിരിക്കും. ഇതിഹാസം രചിച്ച മോഡല്‍ ഇന്നും ചിലയിടങ്ങളില്‍ അപൂര്‍വമായെങ്കിലും കാണാനാവുന്ന കാഴ്ച്ചയാണ്. ഇതിന്റെ ശബ്ദവും രൂപവുമെല്ലാം പലര്‍ക്കും ഇന്നും കാണാപാഠമാണ്. പലതരം ഐക്കോണിക് ഇരുചക്ര വാഹനങ്ങളും നമ്മുടെ രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്.

ഇപ്പോള്‍ ഇരുചക്ര വാഹന വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ ഐതിഹാസിക ടൂവീലര്‍ ബ്രാന്‍ഡ്. അതും ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്ന ഇവി രംഗത്തേക്കാണ് കമ്പനി ഇപ്പോള്‍ ചുവടുവെച്ചിരിക്കുന്നത്. ഏവരും കാത്തിരുന്ന ഇലക്ട്രിക് ലൂണക്ക് പകരം പുത്തനൊരു ഇ-സ്‌കൂട്ടറുമായാണ് കമ്പനി കടന്നുവന്നിരിക്കുന്നത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈനറ്റിക് ഗ്രീന്‍ പുതിയ സുലു ഇലക്ട്രിക് സ്‌കൂട്ടറാമ് ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുന്നത്. 95,000 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനത്തെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കൈനറ്റിക് ഗ്രീന്‍ സുലു വൈദ്യുതീകരിക്കപ്പെട്ട പവര്‍ട്രെയിനോടു കൂടിയ ബ്രാന്‍ഡിന്റെ ആദ്യത്തെ മോഡലാണ്. ഇത് ഇരുചക്ര വാഹന മേഖലയില്‍ ജനപ്രിയ ബ്രാന്‍ഡിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

1990-കളില്‍ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറുകള്‍ സൃഷ്ടിച്ച ഹോണ്ടയുമായുള്ള സഖ്യത്തോടെയാണ് കൈനറ്റിക് ബ്രാന്‍ഡ് ഏറെ പ്രശസ്തമാവുന്നത്. പിന്നീട് വേര്‍പിരിഞ്ഞാണ് ഹോണ്ട രൂപമെടുത്തത്. ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നും ബാറ്ററി ഉപയോഗിച്ച് സബ്സ്‌ക്രിപ്ഷനായി 69,999 രൂപ വിലയ്ക്ക് വില്‍ക്കുമെന്നും ഇവി നിര്‍മാതാക്കള്‍ പറയുന്നു. പക്ഷേ ഓല, ഏഥര്‍, ഹീറോ പോലുള്ള ഇവി രംഗത്തെ വമ്പന്‍മാരുമായി സുലു എങ്ങനെ മത്സരിക്കുമെന്ന സംശയം പലരിലും ഉദിച്ചേക്കാം.

പക്ഷേ 1 ലക്ഷം രൂപയില്‍ താഴെ വിലയുളള ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉതകുന്ന കിടിലനൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്കുള്ള ഉത്തരമാണ് കൈനറ്റിക് സുലു. 2.8 യവു പവര്‍ നല്‍കുന്ന ഹബ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 2.27 സണവ ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഈ പുത്തന്‍ മോഡലില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. 15-മാു സോക്കറ്റില്‍ പ്ലഗ് ചെയ്യാനാവുന്ന സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് വെറും അരമണിക്കൂറിനുള്ളില്‍ ബാറ്ററിക്ക് 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയും.

ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്റര്‍ ഓടാന്‍ സുലു ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നാണ് ഇവി നിര്‍മാതാവ് അവകാശപ്പെടുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ സുലു ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വരെ വേഗത പുറത്തെടുക്കാനാവുമെന്നും കൈനറ്റിക് പറയുന്നു. അങ്ങനെ മൊത്തത്തില്‍ മുടക്കുന്ന പണത്തിനൊത്ത മൂല്യം പുത്തന്‍ ഇവി നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ബ്രാന്‍ഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.
Kinetic Green Zulu Electric Scooter Launched

വലിപ്പത്തിന്റെ കാര്യത്തിലും ആള് സമ്പന്നനാണ്. കൈനറ്റിക് ഗ്രീന്‍ സുലുവിന് 1,830 മില്ലീമീറ്റര്‍ നീളവും 715 മില്ലീമീറ്റര്‍ വീതിയും 1,135 മില്ലീമീറ്റര്‍ ഉയരവും 1,360 മില്ലീമീറ്റര്‍ വീല്‍ബേസും 160 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 93 കിലോ ഗ്രാമാണ് എന്നതിനാല്‍ സ്ത്രീകള്‍ക്കും വയസായവര്‍ക്കും വരെ എളുപ്പത്തില്‍ കൊണ്ടുനടക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.

ഡിസൈനിലേക്ക് വന്നാലും യൂത്തിനെ പോലും ആകര്‍ഷിക്കും വിധമാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ സുലുവിന് ഏപ്രോണില്‍ ഘടിപ്പിച്ച എല്‍ഇഡി ഹെഡ്ലാമ്പ് ലഭിക്കുന്നുണ്ട്. മെക്കാനിക്കല്‍ വശങ്ങളില്‍ സസ്‌പെന്‍ഷനായി കൈനറ്റിക് ഗ്രീന്‍ സുലു മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്കുകളുമായാണ് വരുന്നത്. അതേസമയം ബ്രേക്കിംഗ് വരുന്നത് ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ്. അടുത്ത വര്‍ഷത്തോടെ ദൈര്‍ഘ്യമേറിയ റേഞ്ചും വേഗത്തിലുള്ള ചാര്‍ജിംഗും വാഗ്ദാനം ചെയ്യുന്ന ഓയില്‍ കൂള്‍ഡ് ബാറ്ററി ഓപ്ഷന്‍ അവതരിപ്പിക്കാനും കൈനറ്റിക് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഈ മോഡലിന് ഇന്ന് പുറത്തിറക്കിയ സുലുവിനേക്കാള്‍ ഏകദേശം 15 ശതമാനം വരെ വില കൂടുതലായിരിക്കാമെന്ന സൂചനയും ഇവി ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്.

 

ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്ററോ?… ‘ഒലക്കുള്ള പണി കൈനറ്റിക് ഹോണ്ട വഴി വരുന്നുണ്ട്’; വിവരങ്ങള്‍ അറിയാം

Share

Leave a Reply

Your email address will not be published. Required fields are marked *