ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2024 സെപ്റ്റംബര്‍ 30-നകം ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കുകയും ചെയ്തു.ഇന്ത്യയില്‍ ചേര്‍ന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.2019-ല്‍ ജമ്മു കശ്മീരില്‍ നിന്ന് വേര്‍പ്പെടുത്തി ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.
രാജ്യത്തെ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരം ജമ്മുകശ്മീരിന് അവകാശപ്പെടാനാകില്ല. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകശ്മീരില്‍ പ്രായോഗികമാകുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണം;
2024 സെപ്റ്റംബര്‍ 30-നകം ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം