റായ്പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിഷ്ണു ദേവിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.
90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബി.ജെ.പി ഛത്തീസ്ഗഢില്‍ ഭരണം തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബി.ജെ.പി ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്ര മന്ത്രിയായിരുന്ന വിഷ്ണു ദേവ് സായി എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്.
ഗോത്ര വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പിക്ക് സഹായകരമായത് ആദിവാസി വിഭാഗത്തിന്റെ പിന്തുണയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് വിഷ്ണു ദേവിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി