കൊല്ലം: ഒയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരില്‍ എത്തിച്ചു. പദ്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.ഫോറന്‍സിക് വിദഗ്ദര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനുള്ളില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കാറിനുള്ളില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കുട്ടിക്ക് ഏതെങ്കിലും തരത്തില്‍ ലഹരി മരുന്നുകള്‍ നല്‍കിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനയും നടക്കുന്നുണ്ട്.
ചാത്തന്നൂര്‍ എ.സി.പി. ഗോപകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്.
വീട്ടിലെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി ഇവര്‍ പോയ മറ്റുിടങ്ങളിലേക്കും പ്രതകളെ പോലീസ് കൊണ്ടുപോകുമെന്നാണ് വിവരം. ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതും വൈകാതെ തന്നെ പോലീസ് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു