സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: സ്ത്രീധനം തന്നാല്‍ മാത്രമേ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാല്‍ താന്‍ പോടോയെന്ന് പറയാന്‍ ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാന്‍ സമൂഹത്തിന് കഴിഞ്ഞാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം ചോദിച്ചാല്‍ ‘താന്‍ പോടോ’ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയന്‍

Share

Leave a Reply

Your email address will not be published. Required fields are marked *