കണ്ണമംഗലം ജിദ്ദ കെഎംസിസിക്ക് പുതിയ സാരഥികള്‍

കണ്ണമംഗലം ജിദ്ദ കെഎംസിസിക്ക് പുതിയ സാരഥികള്‍

ജിദ്ദ: കണ്ണമംഗലം പഞ്ചായത്ത് കെഎംസിസിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റില്‍ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ചെയര്‍മാനായി അഷ്‌റഫ് ചുക്കനെയും
പ്രസിഡണ്ടായി സി കെ നജുമുദ്ധീനേയും ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് പുള്ളാട്ടിനെയും ട്രഷററായി നുഫൈല്‍ പി പിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ടുമാര്‍ എ കെ ജബ്ബാര്‍, അഹമ്മദ്് കെ ടി കുന്നുംപുറം, ഫഹദ് കോയിസ്സന്‍, സാദിഖ് പുള്ളാട്ട്, ജംഷീദ് ടി കെ.
സെക്രട്ടറിമാരായി ബാസിത് ആലുങ്ങല്‍, അസ്‌റു ചുക്കന്‍, നിഷാദ് പൂച്ചോലമാട്, സിദ്ദീഖ് മൊല്ലപ്പടി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ അടിവാരം

ശിഹാബ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ മലപ്പുറം ജില്ലാ കേഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ ഉദ്ഘാടനം ചെയ്തു.സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്ത അബൂബക്കര്‍ അരിമ്പ്ര സി കെ നജുമുദ്ദീന്‍ ഷാള്‍ അണിയിച്ചു.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത ഏ കെ ബാവക്ക് സിദ്ദീഖ് പുള്ളാട്ടും റസാഖ് മാസ്റ്റര്‍ക്ക് അഷ്‌റഫ് ചുക്കനും ഷാള്‍ അണിയിച്ചു .
ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബൂബക്കര്‍ അരിമ്പ്ര, റസാഖ് മാസ്റ്റര്‍ , എ.കെ ബാവ, വേങ്ങര മണ്ഡലം സെക്രട്ടറി അഹമ്മത് അച്ചനമ്പലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്ണമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് ചേറൂര്‍ ചാക്കീരി കുഞ്ഞുട്ടി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.

കഴിഞ്ഞ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ശിഹാബ് പുളിക്കല്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ജിദ്ദ കെഎംസിസി നിലവില്‍ വന്നിട്ട് 16 വര്‍ഷങ്ങളായി ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും കണ്ണമംഗലം പഞ്ചായത്തില്‍ ഉള്ള അഷരണരായ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അര്‍ഹരായ ആയിരക്കണക്കിന് രോഗികള്‍ക്ക് സാന്ത്വനം നല്‍കാനും പഞ്ചായത്ത് കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ട് !

കഴിഞ്ഞ കോവിഡ് കാലത്ത് വിവിധ മേഖലകളിലായി 80 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് കെഎംസിസി നാട്ടില്‍ ചെയ്തത്. അതിരുകളില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കണ്ണമംഗലത്തുള്ള ഓരോ പ്രവാസിയും കെഎംസിസിക്കാരനും അകമഴിഞ്ഞ സഹായിച്ചു അവരുടെയൊക്കെ സഹായത്തിന് കണ്ണമംഗലം പഞ്ചായത്ത് കെഎംസിസി അവരോട് കടപ്പെട്ടിരിക്കുന്നു എന്നും ശിഹാബ് പുളിക്കല്‍ പറഞ്ഞു. മണ്ഡലം വൈസ് ചെയര്‍മാന്‍ റഷീദ് പറങ്ങോടത്ത് റിട്ടേണിങ്ങ് ഓഫീസറും മുസ്തഫ ചെമ്പന്‍, നൗഷാദ് പറപ്പൂര്‍ നിരീക്ഷകരുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു.നജ്മുദ്ധീന്‍ സി.കെ സ്വാഗതവും, സിദ്ധീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.

 

 

 

കണ്ണമംഗലം ജിദ്ദ കെഎംസിസിക്ക് പുതിയ സാരഥികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *