ഹിന്ദി ഹൃദയഭൂമിയില്‍ നായകരെ കണ്ടെത്താനാകാതെ ബിജെപി

ഹിന്ദി ഹൃദയഭൂമിയില്‍ നായകരെ കണ്ടെത്താനാകാതെ ബിജെപി

ഹിന്ദി ഹൃദയഭൂമിയിലെ വിജയിച്ച സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

അന്തിമതീരുമാനത്തിലെത്തുന്നതിന് മുന്‍പ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താല്‍പര്യം പാര്‍ട്ടി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരെ മുന്‍നിര്‍ത്തി ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളോട് ബിജെപി നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്നും ബിജെപി നേതാവ് പറയുന്നു.
രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ദര രാജെയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെത്തിയിരുന്നു.രാജസ്ഥാനില്‍ സസ്പെന്‍സ് നീളുകയാണ്. മുഖ്യമന്ത്രി ആരാകണമെന്നതില്‍ സംസ്ഥാനനേതൃത്വത്തിനിടയില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാര്‍ വസുന്ദര രാജെയേയും സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയേയും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങും ജോഷിയും തമ്മിലും ചര്‍ച്ചകള്‍ നടന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രശേഖറുമായി ഇരുവരും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ജോഷിയും അരുണ്‍ സിങും നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തുടര്‍ ചര്‍ച്ചകള്‍. മുഖ്യമന്ത്രിയാരാകുമെന്നതില്‍ സൂചന നല്‍കിയില്ലെങ്കിലും തീരുമാനം ഉടനുണ്ടാകുമെന്ന് അരുണ്‍ സിങ് പറഞ്ഞു.

ഛത്തിസ്ഗഡില്‍ രേണുക സിങ്ങോ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങോ മുഖ്യമന്ത്രിയായേക്കും.നിരവധി എംഎല്‍എമാര്‍ രമണ്‍ സിങ്ങിനെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനിലേക്കാണ് എല്ലാ കണ്ണുകളും. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ചൗഹാന്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി മധ്യപ്രദേശില്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. രാജസ്ഥാനില്‍ 115ഉം ഛത്തീസ്ഗഡില്‍ 54ഉം സീറ്റ് നേടിയായിരുന്നും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയത്.

 

 

 

 

ഹിന്ദി ഹൃദയഭൂമിയില്‍ നായകരെ കണ്ടെത്താനാകാതെ ബിജെപി

Share

Leave a Reply

Your email address will not be published. Required fields are marked *