കോഴിക്കോട്: ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും(FIMS), നെതര്‍ലണ്ട്‌സിലെ സാക്‌സിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സും സംയുക്തമായി 13,14 തിയതികളില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഫാറൂഖ് കോളേജില്‍ സംഘടിപ്പിക്കും. ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ബിസിനസ് ഫോര്‍ എ സര്‍ക്കുലര്‍ എക്കോണമി എന്നതാണ് കോണ്‍ഫറന്‍സിന്റെ വിഷയം. ഫിംസ് ചെയര്‍മാന്‍ പി.കെ.അഹമ്മദ് 13ന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സാക്‌സിയന്‍ യൂണിവേഴ്‌സിറ്റി, ഐഐഎം, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് വിദഗ്ധര്‍ സെമിനാര്‍ നയിക്കും. കോണ്‍ഫറന്‍സില്‍ രാജ്യത്തിനകത്ത് നിന്നും, വിദേശത്ത് നിന്നുമായി 60ഓളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 8289818090,[email protected]ല്‍ ബന്ധപ്പെടുക.
വാര്‍ത്താസമ്മേളനത്തില്‍ഡോ.അഹമ്മദ് റിയാസ്, ഡോ. അരുണ്‍ വേലായുധന്‍, ഡോ.ജോസഫ്.പി.വി, അഹമ്മദ് സാകി, നാദിര്‍ മുഹമ്മദ്, ഫാത്തിമ ഹംന എന്നിവര്‍ പങ്കെടുത്തു.