സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 50,313.12 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 50,313.12 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലസര്‍വകാല റെക്കോര്‍ഡില്‍. വില. ഗ്രാമിന് 75 രൂപ കൂടി 5845 രൂപയായി. പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 46760 രൂപയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46480 രൂപയായിരുന്നു അന്നത്തെ വില. നവംബര്‍ 13ന് 44,360 ആയിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

അഞ്ച് ശതമാനം പണിക്കൂലി 2334 രൂപയും മൂന്ന് ശതമാനം ജി.എസ്.ടിയായി 1464 രൂപ കൂടി ചേര്‍ത്താല്‍ പവന്റെ വില വില 50,000 കടക്കും. ഇതിനൊപ്പം ഹാള്‍മാര്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ ചാര്‍ജ് കൂടിയാവുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏകദേശം 50,313.12 രൂപ നല്‍കേണ്ടി വരും.

 

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 50,313.12 രൂപ

Share

Leave a Reply

Your email address will not be published. Required fields are marked *