ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്ില്‍ പങ്കെടുക്കാന്‍ പോകുന്ന കോഴിക്കോട് സംഘത്തിന് യാത്രയയപ്പ് നല്കി. ദേശീയ ഹരിത സേനയുടെ ഏകോപനം നിര്‍വ്വഹിക്കുന്ന കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി പ്രവര്‍ത്തകരാണ് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കിയത്.
ലിഷ തെരേസ് തോമസ്, റിച്ചാര്‍ഡ് ടി. നിക്സന്, കൃഷ്ണേന്ദു ഡി.എസ്, ആദിത്യന് മധു, സാന്ദ്ര കെ. എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും ശ്രീലക്ഷ്മി കെ, ദേവിക ആര്, ആതിര കെ.പി, അന്വയ ടി, ഡെല്ല മേരി ബേബി, അളകനന്ദ പി.എം, മുഹമ്മദ് സിനാന് എന്‍.ആര്., നിയ ടി.എന്‍., ആദിത്യനാഥ് പി, മിഖായേല്‍ സെബാസ്റ്റ്യന്‍ സിബി, ഫാത്തിമ ലിയ എന്നിവര്‍ സീനിയര്‍ വിഭാഗത്തിലും കോഴിക്കോടിനെ പ്രതിനിധീകരിക്കും. അധ്യാപകരായ ഷീന ടി.സി., ധന്യ എന്‍.പി., നിഷീന സി.എച്ച്., ലിറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ ടീമിനെ അനുഗമിക്കുന്നു. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥനാണ് ടീമിനെ നയിക്കുന്നത്.
ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്സണ്, നിര്‍വാഹക സമിതി അംഗങ്ങളായ പി ദീപേഷ് കുമാര്‍ , കെ പി മോഹന്‍ദാസ് ദേശീയ ഹരിത സേന കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോര്‍ഡിനേറ്റര്‍ രമേഷ് ബാബു പി എന്നിവര്‍ റോസാ പൂക്കള്‍ നല്കി യാത്ര അയച്ചു.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്
കോഴിക്കോട് സംഘത്തിന് യാത്രയയപ്പ് നല്കി.