‘ഒരു കടത്തനാടന്‍ കളരിഗുരുക്കളുടെ ജീവിത വഴികളിലൂടെ’ പുസ്തക പ്രകാശനം 3ന്

‘ഒരു കടത്തനാടന്‍ കളരിഗുരുക്കളുടെ ജീവിത വഴികളിലൂടെ’ പുസ്തക പ്രകാശനം 3ന്

വളപ്പില്‍ കരുണന്‍ ഗുരുക്കളുടെ ‘ഒരു കടത്തനാടന്‍ കളരിഗുരുക്കളുടെ ജീവിത വഴികളിലൂടെ’ പുസ്തക പ്രകാശനം ഡിസംബര്‍ 3 ന് 3 മണിക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.കുറ്റ്യാടി എം.എല്‍.എ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ടി.കെ. വിജയ രാഘവന്‍ അദ്ധ്യക്ഷ്യം വഹിക്കും. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ പരിച്ഛേദം കൂടി ആയ പുസ്തകം ആലംകോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യും.ഡോ. രാഘവന്‍ പയ്യനാട് പുസ്തകം ഏറ്റുവാങ്ങും.
യോഗത്തില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പത്മശ്രീ .എസ്.ആര്‍.ഡി. പ്രസാദ് എന്നിവരെ യഥാക്രമം മുന്‍ എം.എല്‍.എ മാരായ കെ.കെ ലതിക, സത്യന്‍ മൊകേരി എന്നിവര്‍ ആദരിക്കും. കളരിയില്‍ കടത്തനാടിന്റെ സവിശേഷതയായ കൈകുത്തിപ്പയറ്റിനെ സംബന്ധിച്ച് കരുണന്‍ ഗുരുക്കളുടെ പ്രഭാഷണവും, കടത്തനാടന്‍ കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനവും നടക്കും.

 

 

‘ഒരു കടത്തനാടന്‍ കളരിഗുരുക്കളുടെ ജീവിത
വഴികളിലൂടെ’ പുസ്തക പ്രകാശനം 3ന്

Share

Leave a Reply

Your email address will not be published. Required fields are marked *