കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ബ്രാഞ്ചും, സികാസ കോഴിക്കോട് ബ്രാഞ്ചും സംയുക്തമായി നടത്തുന്ന സിഎ വിദ്യാര്‍ത്ഥികളുടെ മെഗാ കോണ്‍ഫറന്‍സ് സത്സങ് 2023 നാളെയും മറ്റന്നാളുമായി (2,3) നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
നാളെ കാലത്ത് 11.30ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍ ശ്രീധര്‍ മുപ്പള, എസ്ഐആര്‍സി മെമ്പര്‍മാരായ സതീശന്.പി, രേഖ ഉമാശിവ്, എസ്ഐആര്‍സി മുന്‍ ചെയര്മാന് ജോമോന് കെ ജോര്‍ജ്ജ് എന്നിവര്‍ സംസാരിക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 12 വിദ്യാര്‍ത്ഥികള്‍ പ്രബന്ധം അവതരിപ്പിക്കും.