മികച്ച പ്രതികരണം: ഹ്യുണ്ടേയ് എക്‌സ്റ്റര്‍ ബുക്കിങ് ഒരു ലക്ഷം കടന്നു

മികച്ച പ്രതികരണം: ഹ്യുണ്ടേയ് എക്‌സ്റ്റര്‍ ബുക്കിങ് ഒരു ലക്ഷം കടന്നു

വിപണിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ ബുക്കിങ്ങില്‍ ഒരു ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് എക്‌സ്റ്റര്‍. മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്മെന്റില്‍ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്.

എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില.

സെഗ്മെന്റില്‍ തന്നെ ആദ്യമായി സണ്‍റൂഫ്, ഡാഷ് ക്യാം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് എക്സ്റ്റര്‍ എത്തിയത്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യുണ്ടേയ് ഓറ തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള ഇന്റീരിയര്‍ ഡിസൈനാണ് കാറിന്. ഓള്‍ ബ്ലാക് തീമിലുള്ള ഇന്റീരിയറില്‍ 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഹ്യുണ്ടേയുടെ കണക്റ്റഡ് കാര്‍ ടെക്കുമായി എത്തുന്ന വാഹനത്തിന് ഓവര്‍ ദ എയര്‍ അപ്‌ഡേറ്റും ലഭിക്കും. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്. ഹ്യുണ്ടേയ് നിരയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയായിക്കും എക്സ്റ്റര്‍. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ എക്സ്റ്റര്‍ നല്‍കും. ഇത് സെഗ്മെന്റില്‍ മറ്റെങ്ങുമില്ല.

1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎന്‍ജിന്‍ എന്‍ജുമുണ്ടാകും. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്.

ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക. എഎസ്സി, വെഹിക്കിള്‍ സ്റ്റബിലിറ്റ് മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ് വിത്ത് ഇബിഡി, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്‌യുവിക്ക് ഹ്യുണ്ടേയ് നല്‍കുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകള്‍ക്ക് ഓപ്ഷനായിട്ടാണ് ഇവ നല്‍കുന്നത്.

 

മികച്ച പ്രതികരണം: ഹ്യുണ്ടേയ് എക്‌സ്റ്റര്‍ ബുക്കിങ് ഒരു ലക്ഷം കടന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *