ന്യൂഡല്‍ഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ്് ജസ്റ്റിസ് മാരായ സി.ടി. രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി.എന്‍. രവീന്ദ്രന്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ വാദിച്ചു. ഇളവ് ചെറുകിട ഭൂമി ഉടമകളെ സഹായിക്കാന്‍ മാത്രം ഉള്ളതാണെന്ന് 2021 ഫെബ്രുവരി 25-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ഇരുവരും വിശദീകരിച്ചു.
തുടര്‍ന്നാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. ഭൂമി തരം മാറ്റുമ്പോള്‍ 25 സെന്റിന് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്ന് ആയിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഉത്തരവിട്ടിരുന്നത്.