ആടുജീവിതം റിലീസാവുന്നു

ആടുജീവിതം റിലീസാവുന്നു

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമ ആടുജീവിതം2024 ഏപ്രില്‍ 10ന് പ്രേക്ഷകരിലേക്ക്.ബ്ലസി സംവിധായകനായ ചിത്രത്തി ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനും അമല പോള്‍ നായികയുമാണ്. അനന്തമായ മരുഭൂമിയില്‍ നിന്നും നായകന്‍ നടന്നു വരുന്ന ഒരു വീഡിയോയിലൂടെയാണ് റീലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങള്‍ ചര്‍ച്ചാ വിധേയമായിരുന്നു.എ ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

 

 

ആടുജീവിതം റിലീസാവുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *