പുതിയ ബി.എസ്.4, ബി.എസ്.6 വാഹന പുക പരിശോധന ഒരു വര്‍ഷത്തിനുശേഷം മതി ഹൈക്കോടതി

പുതിയ ബി.എസ്.4, ബി.എസ്.6 വാഹന പുക പരിശോധന ഒരു വര്‍ഷത്തിനുശേഷം മതി ഹൈക്കോടതി

പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി. ഈ വാഹനങ്ങളും രജിസ്റ്റര്‍ചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയാണ്‌ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ഇത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം വാഹനങ്ങളുടെ പുക പരിശോധന രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മതിയെന്ന് സബ് റൂളില്‍ പറയുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്.
ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷന്‍) ആറുമാസമായി ഉയര്‍ത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.1989-ലെ കേന്ദ്ര മോട്ടോര്‍വാഹനചട്ടം 115 (7) മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വിലയിരുത്തിയിരുന്നു.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും.

 

 

 

പുതിയ ബി.എസ്.4, ബി.എസ്.6 വാഹന പുക പരിശോധന ഒരു വര്‍ഷത്തിനുശേഷം മതി ഹൈക്കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *