കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. തിങ്കളാഴ്ച നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി പവന് 45,880 രൂപ മാറി.
അനുകൂല സാഹചര്യങ്ങള്‍ മുതലാക്കുന്ന സ്വര്‍ണം 2,000 ഡോളറിന് മുകളില്‍ സ്ഥിരത കൈവരിച്ചതിനൊപ്പം 6 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനവില്‍ നിന്ന് പിന്നോട്ടേക്കെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് അനുകൂലമാകുന്നത്. ഡോളര്‍ മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്ക് നീങ്ങിയതോടെ സ്വര്‍ണം ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് 0.06 ശതമാനം നേട്ടത്തില്‍ ഔണ്‍സിന് 2,015.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം.