17 ദിവസത്തെ സില്‍ക്യാര രക്ഷാദൗത്യം വിജയം; ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക്

17 ദിവസത്തെ സില്‍ക്യാര രക്ഷാദൗത്യം വിജയം; ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക്

ഉത്തരകാശി: രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സില്‍ക്യാര രക്ഷാദൗത്യം വിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ 10 പേരെ പുറത്തെത്തിച്ചു. അവശിഷ്ടങ്ങളുടെ തുരക്കല്‍ അവസാനിച്ചു. ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ദൗത്യം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറി. കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും.

തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യന്‍ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വേഗത്തില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമായിരുന്നെന്നും മലയാളി രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു.

തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിരുന്നു. ‘അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ’ എന്നാണ് അധികൃതര്‍ തുരങ്കത്തിനു പുറത്ത് കാത്തുനില്‍ക്കുന്ന ബന്ധുക്കളോട് പറഞ്ഞത്.

 

17 ദിവസത്തെ സില്‍ക്യാര രക്ഷാദൗത്യം വിജയം; ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *