തീവണ്ടി യാത്രാ ക്ലേശം: യോജിച്ച ഇടപെടലുകള്‍ നടത്തും – ഡോ. എ.വി. അനൂപ്

തീവണ്ടി യാത്രാ ക്ലേശം: യോജിച്ച ഇടപെടലുകള്‍ നടത്തും – ഡോ. എ.വി. അനൂപ്

കോഴിക്കോട് : കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ തീവണ്ടി യാത്രക്കാരുടെ ‘പ്രശ്‌നങ്ങളും പരിഹാരങ്ങളും’ സെമിനാര്‍ നടത്തി. ദേശീയ ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. റെയില്‍വേ ആവശ്യപ്പെട്ടാല്‍ സ്ട്രക്ചര്‍ ഇല്ലാത്ത കോഴിക്കോട്ടെ പ്ലാറ്റ്‌ഫോമുകളിലേക്ക് നല്‍കാന്‍ കോണ്‍ഫെഡറേഷന്‍ തയ്യാറാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു. കോഴിക്കോട് മേഖല ഓഫീസില്‍ ചേര്‍ന്ന സെമിനാറില്‍ വര്‍ക്കിംഗ് ചെയര്‍മാനും കേരള പ്രസിഡണ്ടുമായ ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. തീവണ്ടി യാത്രക്കാരുടെ ദുരിതങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സെമിനാര്‍ വിളിച്ചു ചേര്‍ത്തതെന്നും, നവ കേരള സദസ്സില്‍ തീവണ്ടി യാത്രക്കാരുടെ പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
മലബാര്‍ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് മണലില്‍ മോഹനന്‍ വിഷയാവതരണം നടത്തി. തീവണ്ടി യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സെമിനാറില്‍ മുഖ്യ പ്രഭാഷകന്‍ സെമിനാറില്‍ വിശദീകരിച്ചു. പ്രൊഫ. ഫിലിപ് കെ ആന്റണി മോഡറേറ്റര്‍ ആയിരുന്നു. യാത്ര ക്ലേശം കൂടുതല്‍ അനുഭവപ്പെടുന്നത് മലബാര്‍ മേഖലയില്‍ ആയതിനാല്‍ ഷോര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രാദേശിക യാത്ര സംഘടനകളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ത്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധികളുടെയും കേരള സര്‍ക്കാരിന്റെയും സഹകരണത്തോടെ റെയില്‍വേയില്‍ സമര്‍ദ്ധം ചെലുത്താനും സെമിനാര്‍ തീരുമാനിച്ചു. ചര്‍ച്ചയില്‍ വില്‍സണ്‍ സാമുവല്‍, കണ്‍വീനര്‍ ടി പി വാസു, വി എസ് പ്രിയ, മുസ്തഫ മുഹമ്മദ്, സണ്‍ ഷൈന്‍ ഷോര്‍ണൂര്‍, സിസി മനോജ്, എന്നിവര്‍ പങ്കെടുത്തു. കേരള റീജിയന്‍ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പന്‍ സ്വാഗതവും, കണ്‍വീനര്‍ പി ഐ അജയന്‍ നന്ദിയും രേഖപ്പെടുത്തി.

 

തീവണ്ടി യാത്രാ ക്ലേശം: യോജിച്ച ഇടപെടലുകള്‍ നടത്തും – ഡോ. എ.വി. അനൂപ്

Share

Leave a Reply

Your email address will not be published. Required fields are marked *