കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ പൂര്‍ത്തിയായി. മൂന്നുദിവസങ്ങളിലായി 12 വേദികളില്‍ 13 നിയോജകമണ്ഡലങ്ങളിലായിട്ടായിരുന്നു പര്യടനം. ഞായറാഴ്ച ബേപ്പൂരില്‍ നടന്ന പരിപാടിയോടെയാണ് നവകേരള സദസ്സിന് ജില്ലയില്‍ സമാപനമായത്. തിങ്കളാഴ്ച മലപ്പുറം ജില്ലയിലാണ് പരിപാടി.
ജില്ലയില്‍ മൂന്നുദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാംദിവസം 16,048-ഉം മൂന്നാംദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.
പേരാമ്പ്ര 4316, നാദാപുരം 3985, കുറ്റ്യാടി 3963, വടകര 2588, ബാലുശ്ശേരി 5461, കൊയിലാണ്ടി 3588, എലത്തൂര്‍ 3224, കോഴിക്കോട് നോര്‍ത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂര്‍ 3399 എന്നിങ്ങനെയാണ് മണ്ഡലംതിരിച്ചുള്ള കണക്ക്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോവേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുന്നേ നിവേദനം സ്വീകരിച്ചുതുടങ്ങി.