കോഴിക്കോട്: കാക്കൂർ പഞ്ചായത്തിന്റെ ജൽജീവൻ മിഷൻ നിർവ്വഹണ സഹായ
ഏജൻസിയായ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സൊസൈറ്റി, കാക്കൂർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും, 15 വാർഡുകളിലെ വികസന സമിതി അംഗങ്ങൾക്കുമായി ശിൽപ്പശാല നടത്തി. 15 വാർഡുകളിലെ വികസന സമിതി അധ്യക്ഷന്മാർ അതതുവാർഡുകളിലെ ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പരിഹാര മാർഗ്ഗങ്ങളും ശിൽപ്പശാലയിൽ അവതരിപ്പിച്ചു. ശിൽപ്പശാല കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ.കെ അധ്യക്ഷത വഹിച്ചു. എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ.കെ.ജാനകി ശിൽപ്പശാലക്ക് നേതൃത്വം നൽകി.