ശേഷം മൈക്കില്‍ ഫാത്തിമ യിലെ അഭിനയത്തിന് ശേഷം അച്ഛന്‍ തന്റെ ഫാനായെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. നവാഗതനായ മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഐ. എസ്.എല്‍ കമന്റേറ്ററാവാന്‍ ആഗ്രഹിക്കുന്ന ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രത്തെക്കുറിച്ച് ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കല്യാണി.അച്ഛനാണെന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാറ്. പക്ഷെ ഇത്തവണ ഫാത്തിമയെ കണ്ട് അച്ഛന്‍ എന്റെ ഫാനായി. നീ തന്നെയാണോ ഇത്ര ഭംഗിയായി മലബാര്‍ ഭാഷ പറയുന്നതെന്നും അച്ഛന്‍ ചോദിച്ചു. ആളുകളുടെ റെസ്‌പോണ്‍സ് എന്തായിരിക്കുമെന്ന് അറിയാന്‍ അച്ഛനും കാത്തിരിക്കുകയാണ്. നിനക്ക് മലയാളം അറിയില്ലെന്ന് ഇനി ആരും പറയില്ലെന്നാണ് അച്ഛന്‍ സിനിമ കണ്ട് പറഞ്ഞത്.
മലപ്പുറത്തുകാരിയാണ് ഫാത്തിമ എന്ന കഥാപാത്രം എന്നതിനാല്‍ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്യാണിക്ക്. താരം തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും. സ്‌കൂളിലായിരിക്കുമ്പോള്‍പ്പോലും ഇത്ര ആത്മാര്‍ത്ഥമായി പഠിച്ചിട്ടില്ലെന്നാണ് ഈ ചിത്രത്തിന് കല്യാണി നല്‍കിയ പ്രതികരണം.