കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
കൊച്ചിയിലെ ഹെലിപാടില്‍ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റര്‍ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങള്‍ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൊലീസ് നടത്തിക്കഴിഞ്ഞു. സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്‍ ഹരി നാരായണന് നല്‍കും. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും നല്‍കുമെന്നാണ് വിവരം. സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ദാനം ചെയ്യും.