രാജസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ്

രാജസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ്

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീട് നടക്കും. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. കേരളത്തിലേത് പോലെ ഭരണത്തുടര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഗുണം ചെയ്യുമെന്നും ഗലോട്ട് കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. രാജസ്ഥാനില്‍ മാത്രമല്ല മോദി മുന്നില്‍ നിന്ന് നയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *