റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ഹരിതം ഫുഡ്‌സിന്റെ പുതിയ സംരംഭമായ ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ശ്രീ.എം.കെ.രാഘവന്‍ എം.പി. നിര്‍വഹിച്ചു.40000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക രീതിയില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ള ഫുള്ളി എയര്‍കണ്ടീഷന്‍ഡ് ഓഡിറ്റോറിയം കോഴിക്കോട് പുത്തൂര്‍മഠത്താണ് സ്ഥിതിചെയ്യുന്നത്.ഉദ്ഘാടന ദിവസം സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 3 പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ എല്ലാ ചിലവുകളും വഹിച്ച് നടത്തി കൊടക്കുക എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന ആദ്യ വിവാഹവും നടന്നു.പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ഡയറക്ടര്‍ ഷീബ വിശ്വനാഥ്, ഡയറക്ടര്‍ കെ.വി. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.

റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീമതി.ഷീബ വിശ്വനാഥ്, ഡയറക്ടര്‍ കെ.വി. വിശ്വനാഥന്‍ എന്നിവര്‍ പുതിയ ഓഡിറ്റോറിയത്തിന്റെ സവിശേഷതകള്‍ സദസ്സുമായി പങ്കുവച്ചു.എം.ല്‍ . എ പിടിഎ റഹീം, മാതൃഭൂമി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ ,
കുവൈത്തില്‍ നിന്നുള്ള സഅദലഫി അല്‍ മുതെയ്‌രി, സൗദി അറേബ്യയില്‍ നിന്നുള്ള സെയ്ദ് ബിന്‍ രജബ് അല്‍ മാലികി, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങാളായ അജിത കെ , ശ്യാമള പറശ്ശേരി, വി.പി രവീന്ദ്രന്‍, എം എ.പ്രഭാകരന്‍,വി.പി കബീര്‍, സന്തോഷ് കെ പി , സി പി ഐ പ്രതിനിധി വി സുന്ദരന്‍, ഐ എന്‍ എല്‍ പ്രതിനിധി സി. അബ്ദുള്‍ നാസര്‍, വാര്‍ഡ് മെമ്പര്‍ സക്കീന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ഹരിതം ഫുഡ്‌സ് ഡയറക്ടര്‍ ഡോ.അരുണ്‍ വിശ്വനാഥ് സ്വാഗതവും, കെ.കെ.കൃഷ്ണന്റെ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *