മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. ഫോണില്‍ ‘സൂപ്പര്‍’ എന്ന ഡിജിറ്റല്‍ പാരന്റിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടിയുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകള്‍ ബ്ലോക്ക് ചെയ്യുകയും ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൃത്യമായി അത് രക്ഷിതാവിനെ തത്സമയ ലോക്കേഷന്‍ അപ്‌ഡേറ്റുകളും അലര്‍ട്ടുകളും വഴി കുട്ടികളുടെ താല്‍പര്യങ്ങളും അവര്‍ എന്താണ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നും എത്ര സമയം അവര്‍ നെറ്റ് ഉപയോഗിച്ചെന്നും ആപ്പ് അറിയിക്കും സോഷ്യല്‍ മീഡിയ ചാറ്റുകളെ കുറിച്ചുള്ള വിശദാംശങ്ങളും രക്ഷിതാവിന് ലഭിക്കും ചെയ്യും. ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ചുള്ള സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയിലാണ് ഇത്തരം നവീന സംരംഭങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചത്. കുട്ടികളുടെ പ്രധാനപ്പെട്ട പഠന പങ്കാളികളാക്കി ഫോണിനെ മാറ്റുക എന്നതാണ് ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പഠനസമയത്തെ അല്ലെങ്കില്‍ പ്രാര്‍ത്ഥനയുടെയോ വ്യായാമത്തിന്റെയോ സമയങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആപ്പുകള്‍ മാത്രമേ ഫോണില്‍ ഉപയോഗിക്കാനാകൂ. ഫലപ്രദമായ ഡിജിറ്റല്‍ ഇടപെടലുകള്‍ പരിശീലിപ്പിക്കുന്നതിന് പുറമേ പഠനത്തിനും ഗൃഹപാഠം ചെയ്യുന്നതിനും വിനോദവും വ്യായാമവുമടക്കമുള്ള ദിനചര്യകള്‍ ക്രമീകരിക്കുന്നതിനും ഈ ആപ്പ് കുട്ടികളെ സഹായിക്കും. സോഷ്യല്‍ മീഡിയ ഉപയോഗവും ഗെയിമിങ്ങും വാരാന്ത്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.
പുതിയ കാലത്ത് രക്ഷകര്‍ത്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് ഡിജിറ്റല്‍ പാരന്റിംഗ് അസിസ്റ്റന്റ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കും.