കോഴിക്കോട് : അജിത മാധവ് രചിച്ച് സദ്ഭാവന ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ശ്രീ വാഗ്ഭടാനന്ദഗുരു ജീവചരിത്ര ഗ്രന്ഥം മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പിവി ചന്ദ്രന് പ്രകാശനം ചെയ്തു. സാമൂഹ്യ പരിഷ്കരണത്തോടൊപ്പം സംരംഭകത്വ ആശയങ്ങളും നല്കി സമൂഹത്തെ ഉദ്ധരിച്ച മഹാനാണ് വാഗ്ഭടാനന്ദഗുരു എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് ഭാനുപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കവി പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ആത്മവിദ്യാസംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് പിവി കുമാരന് മാസ്റ്റര്‍ വാഗ്ഭടാനന്ദന് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ആര്. ഉണ്ണി പുസ്തകപരിചയം നടത്തി. സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി, വില്സന് സാമുവല്‍, സുധീഷ് കക്കാടത്ത്, അനീസ സുബൈദ, ബാപ്പു വാവാട്, രമ്യ ബാലകൃഷ്ണന്, കെ.മാധവന്, ഗ്രന്ഥകാരി അജിത മാധവ് എന്നിവര്‍ പ്രസംഗിച്ചു.