ലോക കപ്പ് ക്രിക്കറ്റില്‍ വിരാട് കോലി പുറത്ത്

ലോക കപ്പ് ക്രിക്കറ്റില്‍ വിരാട് കോലി പുറത്ത്

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ആസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ അടിപതറുന്നു. 29 ഓവര്‍ പിന്നിടവെ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയാണ് ഒടുവില്‍ പുറത്തായ ബാറ്റ്സ്മാന്‍. പാറ്റ് കമ്മിങ്സിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവെ പന്ത് സ്റ്റംപില്‍ ഹിറ്റ് ചെയ്യുകയായിരുന്നു. ആദ്യ മൂന്നു വിക്കറ്റ് വീണ ശേഷം നങ്കൂരമിട്ടു കളിച്ച കോഹ്ലി 63 പന്തില്‍നിന്ന് 54 റണ്‍സാണ് സ്വന്തമാക്കിയത്. നാലു ഫോറുകള്‍ സഹിതമായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. 37 റണ്‍സുമായി കെഎല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

അപരാജിതക്കുതിപ്പുമായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശപ്പോരില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഗ്ലെന്‍ മാക്‌സ്വെല്ലാണ് അവസാനിപ്പിച്ചത്. തുടരെ സെഞ്ച്വറികളുമായി ഫോമിലുള്ള ശ്രേയസ് അയ്യരെ പാറ്റ് കമ്മിന്‍സും പുറത്താക്കി.

ഫോമിലുള്ള യുവതാരം ശുഭ്മന്‍ ഗില്‍ അഞ്ചാം ഓവറിലാണ് വെറും നാലു റണ്‍സുമായാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിഡോണില്‍ ആദം സാംപയ്ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. പത്താം ഓവറില്‍ ക്രീസ് വിട്ടിറങ്ങി മാക്സ്വെല്ലിനെ മര്‍ദിച്ച രോഹിതിന് നാലാം പന്തില്‍ ഉന്നം പിഴച്ചു. ലക്ഷ്യം തെറ്റിയ ഷോട്ട് കിടിലന്‍ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് കൈയിലൊതുക്കിയപ്പോള്‍ ഗാലറി നിശബ്ദം. 31 പന്ത് നേരിട്ട് 47 റണ്‍സുമായി തന്റെ റോള്‍ കൃത്യമായി നിര്‍വഹിച്ച് രോഹിത് മടങ്ങി. നാല് ഫോറും മൂന്ന് സിക്സറുമാണ് രോഹിത് അടിച്ചെടുത്തത്. തൊട്ടുപിന്നാലെ കമ്മിന്‍സിന്റെ വക ഇന്ത്യയ്ക്ക് മൂന്നാമത്തെ ഷോക്ക് ട്രീറ്റ്മെന്റ്. ശ്രേയസ് അയ്യര്‍ വിക്കറ്റിനു പിന്നില്‍ ഇംഗ്ലിനു ക്യാച്ച് ന്നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ മൂന്നിന് 83.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *