ഇനി വാട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പിന് പണം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ഇനി വാട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പിന് പണം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പിലെ ചാറ്റ് ബാക്കപ്പിന് പണം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍.ഡിസംബര്‍ മുതല്‍ ചാറ്റ് ബാക്കപ്പിന് പണം നല്‍കേണ്ടി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളും വാട്‌സ്ആപ്പും. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ് ഈ സൗജന്യം അവസാനിക്കുന്നത്. ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്‌റ്റോറേജ് ലിമിറ്റിലാണ് മാറ്റം വരാന്‍ പോകുന്നത്. വാട്‌സ്ആപ്പ് ചാറ്റ്, മീഡിയ ബാക്കപ്പുകള്‍ക്കായിട്ടാണ് വാട്‌സ്ആപ്പ് ഇവ ഉപയോഗിച്ചിരുന്നത്. എല്ലാ ഗൂഗിള്‍ അക്കൗണ്ടിലും 15 ജിബി സൗജന്യ സ്‌റ്റോറേജുണ്ട്.

2024 പകുതിയോടെ എല്ലാ വാട്‌സ്ആപ്പ് യൂസര്‍മാരും ഇനി മുതല്‍ ചാറ്റ് ബാക്കപ്പിനായി പണം നല്‍കേണ്ടി വരും. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ്. ഈ മാറ്റം വരുന്നതിന് മുപ്പത് ദിവസം മുമ്പ് വാട്‌സ്ആപ്പ് യൂസര്‍മാരെ ഒരു ബാനര്‍ വഴി കാര്യങ്ങള് അറിയിക്കും. വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സില്‍, ചാറ്റുകളും ഓപ്ഷനില്‍, ചാറ്റ് ബാക്കപ്പ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാക്കും.

അതേസമയം യൂസര്‍മാര്‍ക്ക് അവരുടെ സ്‌റ്റോറേജ് പരിധി പിന്നിട്ടിട്ടുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാക്കപ്പുകള്‍ പുനസ്ഥാപിക്കാന്‍ ഇതില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും.

Share

Leave a Reply

Your email address will not be published. Required fields are marked *