ചികിത്സക്ക് സമാഹരിച്ച തുക കൈമാറി

ചികിത്സക്ക് സമാഹരിച്ച തുക കൈമാറി

കോഴിക്കോട് : എം വി ആര്‍ കാന്‍സര്‍ സെന്ററിലെ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സക്ക് സാമ്പത്തിക സഹായം നല്‍കുന്ന ‘പ്രതീക്ഷ കിഡ്സ്’ എന്ന പദ്ധതിയിലേക്ക് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച 3 ലക്ഷം രൂപയുടെ ചെക്ക് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് മെഡിക്കല്‍ ഡയറക്‌റും ‘പ്രതീക്ഷ കിഡ്‌സ്’ പ്രസിഡണ്ടുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍, പീഡിയാട്രിക്‌സ് ഓങ്കോളജി എച്ച് ഒ ഡി യും ‘പ്രതീക്ഷ കിഡ്‌സ്’ സെക്രട്ടറിയുമായ ഡോ. യാമിനി കൃഷ്ണന്‍ എന്നിവര്‍ക്ക് കൈമാറി. എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയര്‍ അധ്യക്ഷത വഹിച്ചു.

എന്‍എസ്എസ് വളണ്ടിയര്‍മാരുടെ ഈ പ്രവര്‍ത്തനം മാതൃകാപരമായ സല്‍കര്‍മ്മം ആണെന്നും, പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ സി. ഇ. ഒ. ഡോ. എന്‍. കെ മുഹമ്മദ് ബഷീര്‍, സി.ഒ.ഒ. ഡോ. റബേക്ക ജോണ്‍, കെയര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ കെ. ജയേന്ദ്രന്‍, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍മാരായ എസ്.ശ്രീജിത്ത്, ഡോ. എം. പി. പ്രേംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രതീക്ഷ പ്രതിനിധി മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും, ഡോ. തന്‍സീര്‍ എന്‍ ടി കെ നന്ദിയും പറഞ്ഞു.

ചികിത്സക്ക് സമാഹരിച്ച തുക കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *