നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: നവകേരള സദസിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.

നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്, ഇതൊന്നും കൊണ്ടും കേരളത്തില്‍ പാര്‍ലമെന്റില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാന്‍ ഇറങ്ങിയത്. 20 20 സീറ്റും യുഡിഎഫ് നേടും. 5000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹസിച്ചു.

അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശികയാണ്, കേരളത്തില്‍ ഒരു വികസനവും നടക്കാത്ത അവസ്ഥ. ഉല്ലാസയാത്രയാണ് ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പി ആര്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ഇറങ്ങിയത് എല്ലാവര്‍ക്കും മനസ്സിലാകും. രാഹുല്‍ഗാന്ധി കണ്ടെയ്‌നര്‍ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്.പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *