മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം 23 ന്

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം 23 ന്

കോഴിക്കോട് :മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ 78 -ാം ചരമവാര്‍ഷിക ദിനം 23 ന് വൈകീട്ട് 4 മണിക്ക് അളകാപുരിയില്‍ നടക്കും. സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി എ .പി. അനില്‍കുമാര്‍,പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അളകാപുരിയില്‍ നടന്ന യോഗത്തില്‍ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷ്യം വഹിച്ചു. പി.എം. അബ്ദുറഹിമാന്‍, എം.കെ. ബീരാന്‍, ടി. സേതുമാധവന്‍, ഡി.എം. ഉസ്മാന്‍, ടി.അബ്ദുള്‍ ശുക്കൂര്‍, പി.എം. നിഹാദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി.കെ..എ. അസീസ് സ്വാഗതവും ജോ സെക്രട്ടറി എ .വി. ഫര്‍ദിസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *