റഫി ഗാനാലാപന മത്സരം

റഫി ഗാനാലാപന മത്സരം

കോഴിക്കോട് : ഹമാരേ റഫി സാഹെബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ആലാപന മത്സരം സംഘടിപ്പിക്കുന്നു.ഡിസംബര്‍ 30 ന് ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ റഫി @ 100 പരിപാടിയുടെ ഭാഗമായാണ് മത്സരം.
ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് പ്രമുഖ ഗായകര്‍ക്കൊപ്പം വൈകീട്ട് നടക്കുന്ന മെഗാ ഷോയില്‍ പാടാന്‍ അവസരവും ക്യാഷ് പ്രൈസും ലഭിക്കും.
മറ്റ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കും .
ഫോണ്‍: 89215 42 975, 70 122 33135 ല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

 

Share

Leave a Reply

Your email address will not be published. Required fields are marked *