തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്ഷന് വിതരണം ഇന്ന് മുതല്‍. ഇന്ന് തന്നെ വിതരണം തുടങ്ങും നവംബര്‍ 26നകം വിതരണം പൂര്‍ത്തിയാക്കും. ജൂലൈ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശിക കൂടി നല്‍കാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
ക്ഷേമപെന്ഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെന്ഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.
ഇന്ന് മുതല്‍ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെന്‍ഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.