എ.ഐ. ക്യാമറ നിമിത്തം അപകടങ്ങള്‍ കുറഞ്ഞു വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയാന്‍ സാധ്യത

എ.ഐ. ക്യാമറ നിമിത്തം അപകടങ്ങള്‍ കുറഞ്ഞു വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയാന്‍ സാധ്യത

എ.ഐ ക്യാമറ വന്നതിനു ശേഷം റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നകാര്യം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. മന്ത്രി ആന്റണി രാജു ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമലംഘനങ്ങളില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്‍ഷുറന്‍സില്ലാത്തതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് കമ്പനികളുമായിച്ചേര്‍ന്ന് സ്ഥലസൗകര്യം ഒരുക്കും. ക്രിമിനല്‍ കേസുകളില്‍പെടുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് റദ്ദ് ചെയ്യുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ജി.ഐ. കൗണ്‍സില്‍ സെക്രട്ടറിജനറല്‍ ഇന്ദ്രജീത് സിങ്ങുമായി ധാരണയിലായി.

മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ ിതു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയും ഇന്‍ഷുറന്‍സ് പുതുക്കുന്നത് തടയുകയും ചെയ്യും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *