കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടിസ് നല്‍കി വിട്ടയച്ചു. രണ്ട് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്.
നടക്കാവ് പോലീസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് നന്ദിയെന്ന്, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു.
ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
അതേസമയം സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ പിന്തുണച്ച് ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടി. ജാഥയായി സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് കണ്ണൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ബസുകള്‍ വഴിതിരിച്ചുവിട്ടു.