ടൈഗര്‍ 3′ കലക്ഷന്‍ കുതിപ്പില്‍

ടൈഗര്‍ 3′ കലക്ഷന്‍ കുതിപ്പില്‍

സല്‍മാന്‍ ഖാന്റെ ജനപ്രിയ സ്‌പൈ ആക്ഷന്‍ ഫ്രാഞ്ചൈസിയായ ‘ടൈഗര്‍’ 3 ലോക ബോക്സ് ഓഫീസില്‍ ആദ്യ ദിനം തന്നെ വന്‍ കലക്ഷന്‍ നേടി.ദീപാവലി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്റ ഓപ്പണിംഗ്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 102 കോടി രൂപ നേടിക്കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ 5 മില്യണ്‍ ഡോളറും നേടി.ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പന്‍ സംഘട്ടന രംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രേവതിയും ടൈഗര്‍ 3-യില്‍ പ്രധാനവേഷത്തിലുണ്ട്. ടൈഗര്‍ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധര്‍ രാഘവന്റേതാണ് തിരക്കഥ. 100 കോടി നേടുന്ന സല്‍മാന്‍ ഖാന്റെ പതിനേഴാമത്തെ ചിത്രമാണ് ടൈഗര്‍ 3′.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *