രാജ്യം സാമ്പത്തിക സാക്ഷരത നേടിയത് മോദി ഭരണത്തില്‍ എം.ടി.രമേശ്

രാജ്യം സാമ്പത്തിക സാക്ഷരത നേടിയത് മോദി ഭരണത്തില്‍ എം.ടി.രമേശ്

കോഴിക്കോട്:രാജ്യം സാമ്പത്തിക സാക്ഷരത നേടിയത് മോദി ഭരണത്തിന്‍ കീഴിലാണെന് എം.ടി.രമേശ്.എന്‍.ഡി.എ.ശില്പശാല മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്. 2014ല്‍ 80 കോടി പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന സാഹചര്യത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് പ്രധാനം ചെയ്ത് പൗരന്മാരുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പുവരുത്തിയ വിപ്ലവകരമായ മാറ്റത്തിന് പുറമെ ലോകത്തിന്റെ 46% ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്തുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റുകയും ചെയ്തു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ജനക്ഷേമപദ്ധതികളും നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംസ്ഥാനതലത്തില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ജനപഞ്ചായത്ത്’ എന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ 15 മുതല്‍ 30 വരെ 150 കേന്ദ്രങ്ങളിലായ് ജില്ലയില്‍ ജന പഞ്ചായത്ത് സംഘടിപ്പിക്കും ഇതിന്റെ ഭാഗമായി ഇരുന്നോറോളം പ്രാസംഗികരെ ശില്പശാലയില്‍ തയ്യാറാക്കുകയും പരിപാടിയുടെ വിജയത്തിനായ് മാര്‍ഗ്ഗരേഖ തയ്യാറാക്കുകയും ചെയ്തു.ബിജെപി ജില്ലാ പ്രസിഡന്റുകൂടിയായ എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ അഡ്വ.വി.കെ.സജീവന്‍ അദ്ധ്യക്ഷനായി.ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വിവി.രാജന്‍,കോഴിക്കോട് ജില്ലാ സഹപ്രഭാരി കെ.നാരായണന്‍ മാസ്റ്റര്‍,ബിഡിജെഎസ് ജില്ലാപ്രസിഡന്റ് ഗിരി പാമ്പനാര്‍ എന്‍ഡിഎ നേതാക്കളായ സന്തോഷ് കാളിയത്ത്,അഡ്വ.കെ.ലത,കാളക്കണ്ടി അരുണ്‍,ജോണ്‍ കെ.ജോണ്‍,വിജയന്‍ താനാളില്‍,സി.അഭിലാഷ്,എം.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *