ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കാന്‍ ആയുര്‍വേദം

ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കാന്‍ ആയുര്‍വേദം

ഡോ. റീജ മനോജ്

എല്ലാവര്‍ക്കും എപ്പോഴും ആരോഗ്യത്തോടുകൂടി യുവത്വത്തോടുകൂടി സൗന്ദ്രര്യത്തോടുകൂടി ജീവിക്കാനാണ് ആഗ്രഹം. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ അഞ്ചോ പത്തോ വയസ്സ് കുറച്ച് കാണിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്?
ആയൂര്‍വ്വേദം ഒരു ചികിത്സാ സമ്പ്രദായം എന്നതോടൊപ്പം തന്നെ, ഒരു ജീവിത രീതി കൂടിയാണ്. ആരോഗ്യത്തോട്കൂടി, യുവത്വത്തോട്കൂടി, എങ്ങനെ, ദീര്‍ഘകാലം ജീവിക്കണം എന്ന് ആയൂര്‍വ്വേദത്തില്‍ നിര്‍ദ്ദേശങ്ങളുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ ആരോഗ്യവും, അല്ലാത്തപക്ഷം രോഗങ്ങളും നമ്മെ സ്വാഗതം ചെയ്യും.
അതുകൊണ്ട് തന്നെയാണ് ആയൂര്‍വ്വേദത്തിലെ വെല്‍നസ് തെറാപ്പികള്‍ക്ക് ഇത്ര പ്രാധാന്യം ഇന്നത്തെ സമൂഹം നല്‍കിവരുന്നത്. പഞ്ച കര്‍മ്മ ചികിത്സ ആയൂര്‍വ്വേദത്തിന്റെ അമൂല്യമായ വരദാനമാണ്. രോഗത്തിലേക്ക് നയിക്കുന്ന, ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ശരിയാക്കി, ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്ന, റജുവനേഷന്‍, സിട്രോക്സിഫിക്കേഷനാണ് പഞ്ച കര്‍മ്മ ചികിത്സ. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ പഞ്ച കര്‍മ്മ ചികിത്സ എപ്പോഴും ഒരു അംഗീകൃത ആയൂര്‍വ്വേദ ഡോക്ടറുടെ നേതൃത്വത്തില്‍ മാത്രം ചെയ്യേണ്ട, പൂര്‍വ്വ കര്‍മ്മം, പശ്ചത് കര്‍മ്മം ഇവയടങ്ങിയ ഒരു ഗൗരവമേറിയ ചികിത്സാ പദ്ധതിയാണ്.
കേരളീയ പഞ്ച കര്‍മ്മങ്ങള്‍ എന്ന രീതിയില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള അദ്യംഗം, കിഴികള്‍, ധാരകള്‍, പിഴിച്ചില്‍, ആവിക്കുളി ഇവയെല്ലാം തന്നെ പഞ്ച കര്‍മ്മ ചികിത്സയുടെ ഓരോ ഘട്ടത്തില്‍ ചെയ്തുവരുന്ന ക്രിയാക്രമങ്ങളാണെങ്കിലും, അവ മാത്രം ചെയ്യുന്നതു തന്നെ ആരോഗ്യ രക്ഷക്ക് ഉത്തമമാണ്. പല രോഗാവസ്ഥകളിലും, വേദനകളകറ്റാനും, ഇടയ്ക്കൊക്കെ, ശരീരത്തെ ഒന്ന് സര്‍വ്വീസ് ചെയ്ത്, ത്വക്കിലേയും പേശികളിലേയും രക്ത സഞ്ചാരം മെച്ചപ്പെടുത്തി യുവത്വവും സൗന്ദര്യവും നിലനിര്‍ത്താനും ഇത്തരം വെല്‍നസ് തെറാപ്പികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ശരീരത്തിന് വേണ്ടി മാറ്റി വയ്ക്കപ്പെട്ട കുറച്ച് സമയം വെല്‍നസ് തെറാപ്പിക്ക് സമയങ്ങള്‍ ഇടയ്ക്ക് മാറ്റിവയ്ക്കാം.
ഇനി ചികിത്സയിലേക്കെത്തുമ്പോള്‍, വിവിധതരം സ്പെഷ്യാലിറ്റികളും ആയൂര്‍വ്വേദത്തില്‍ പണ്ടു മുതല്‍ക്കേ നിലനില്‍ക്കുന്നുണ്ട്. ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, സ്ത്രീ രോഗം, സര്‍ജറി, ഇഎന്‍ടി ആന്റ് ഒഫ്താല്‍മോളജി സൈക്യാട്രി, ടോക്സിക്കോളജി, ജരാ ചികിത്സ(വാര്‍ദ്ധക്യം) ഇവയുടെയും, ഇവയുടെ ഉപവിഭാഗങ്ങളായും ഇന്ന് സ്പെഷ്യാലിറ്റികള്‍ നിലവിലുണ്ട്.ഇത്തരം സ്പെഷ്യാലിറ്റികളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുടെ കീഴില്‍ വിദഗ്ധ ചികിത്സ ആയൂര്‍വ്വേദത്തില്‍ ഇന്ന് ശ്രദ്ധയാകര്‍ഷിച്ചു വരുന്നുണ്ട്. ശലാക്യം അഥവാ ഇഎന്‍ടി ഓഫ്താല്‍മോളജി, സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ കീഴില്‍ തലവേദനക്ക് മികച്ച ചികിത്സ ഇന്ന് ലഭ്യമാണ്. മൈഗ്രേന്‍, സൈനസൈറ്റിസ്, ടെന്‍ഷന്‍, തലവേദന എന്നിവയ്ക്കെല്ലാം, ആയൂര്‍വ്വേദ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ നല്ല ശമനം ലഭിക്കാറുണ്ട്.
സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്നങ്ങളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുടെ സേവനം സ്ത്രീ രോഗ സ്പെഷ്യാലിറ്റി ക്ലീനിക്കുകളില്‍ ലഭ്യമാണ്. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത, സന്ധിവേദനകള്‍, ഉറക്കമില്ലായ്മ, സ്ട്രസ്സ്, അമിത വണ്ണം, മെലിച്ചില്‍, ഇവയ്ക്കെല്ലാം തന്നെ ചികിത്സ സ്ത്രീ രോഗ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ ലഭ്യമാണ്.
പ്രസവ രക്ഷ അതായത് പോസ്റ്റ് നാറ്റല്‍ കെയര്‍ എല്ലായ്പ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വിഷയമാണ്. പ്രസവ ശേഷം അമ്മയ്ക്ക് നല്‍കുന്ന ആഹാര ഔഷധങ്ങള്‍ കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും എന്ന് പലര്‍ക്കും അറിയില്ല. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ, കേട്ടുകേള്‍വിയിലുള്ള മരുന്നുകള്‍ അമ്മയുടെ ദഹന വ്യവസ്ഥയേയും ബാധിക്കുന്നു. മുലപ്പാലിന്റെ ഗുണത്തെയും, തദ്വാര കുഞ്ഞിന്റെ ദഹന വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും.
പ്രസവ ശേഷം ശരീര ബലം വീണ്ടെടുക്കാനും, വേദനകളെ അകറ്റാനും, ശരീരത്തിലുണ്ടായ കരുവാളിപ്പ്, ഇവയൊക്കെ അകറ്റാനും എണ്ണ തേപ്പ്, വേതുകുളി, കിഴികള്‍, ബാന്‍ഡേജിങ് ഇവ വിദഗ്ധരായ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യുന്ന പ്രസവ രക്ഷാ ക്ലിനിക്കുകള്‍ ജനങ്ങള്‍ തേടിയെത്തുന്നുണ്ട്.
ഇന്ന് ശ്രദ്ധയാകര്‍ഷിച്ചു വരുന്ന മറ്റൊരു സ്പെഷ്യാലിറ്റിയാണ് ആയൂര്‍വ്വേദ സ്‌കിന്‍ ആന്റ് ഹെയര്‍ ക്ലിനിക്കുകള്‍. ത്വക്കിനെയും, മുടികളെയും ബാധിക്കുന്ന അസുഖങ്ങളെയും, സൗന്ദര്യ പ്രശ്നങ്ങളെയും അവയുടെ ചികിത്സയെയും പറ്റി ആയൂര്‍വ്വേദത്തില്‍ വിശദമായി പറയുന്നുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനായി, ആന്റി ഓക്സിഡന്റുകളാലും, ധാതു ലവണങ്ങളാലും, വിറ്റാമിനുകളാലും സമ്പുഷ്ടമായ ഒട്ടനവധി ഔഷധക്കൂട്ടുകള്‍ ആയൂര്‍വ്വേദത്തിന്റെ മാത്രം സ്വത്തായിട്ടുണ്ട്.
ഇത്തരം ഔഷധക്കൂട്ടുകളും നൂതനമായി, സ്‌കിന്‍ ആന്റ് ഹെയര്‍ രംഗത്തുണ്ടായിട്ടുള്ള മെഷീനുകളും സംയോജിതമായിട്ടുള്ള ചികിത്സകള്‍ വളരെ ഫലപ്രദവും, പാര്‍ശ്വഫല രഹിതവുമാണ്. താരന്‍, മുടി പൊഴിച്ചില്‍, വട്ടത്തില്‍ മുടി പൊഴിയുക, അകാല നര, മുഖക്കുരു, മുഖക്കുരു വന്ന പാടുകള്‍, കരിമംഗലം, ചുളിവുകള്‍, കരുവാളിപ്പ് ഇവയ്ക്കെല്ലാം തന്നെ ഇത്തരം സ്പെഷ്യലൈസ്ഡ് ആയൂര്‍വ്വേദ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്.
ആയൂര്‍ ഹൈഡ്രാ ഫേഷ്യല്‍ സൗന്ദര്യ സംരക്ഷണ രംഗത്ത് ഉണ്ടായ ഒരു പുതിയ മുന്നേറ്റമാണ്. ഹൈഡ്രാ ഫേഷ്യല്‍ ഉപകരണങ്ങളോടുകൂടി, കെമിക്കലുകളോ, പ്രിസര്‍വേറ്റീവുകളോ, ഫ്രാഗ്രന്‍സോ ചേര്‍ക്കാതെ 100 ശതമാനം ആയൂര്‍വ്വേദ ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് ചെയ്യുന്ന ഫേഷ്യലുകള്‍, ത്വക്കിന്റെ ആരോഗ്യവും, തിളക്കവും, മൃദുത്വവും നിലനിര്‍ത്താന്‍ സഹായിക്കും. മുഖക്കുരു മുതലായവയുടെ ചികിത്സയ്ക്കു മാത്രമല്ല പ്രായത്തിന്റെ ഭാഗമായി വരുന്ന ചുളിച്ചിലുകളെയും അകറ്റി തൊലിയുടെ ഇലാസ്തികത നിലനിര്‍ത്താനും ഇതിലുപയോഗിക്കുന്ന ഔഷധക്കൂട്ടുകള്‍ സഹായിക്കും.

AVVVS സ്പെഷ്യാലിറ്റി ക്ലിനിക് ആന്റ് വെല്‍നസ് സെന്റര്‍

മഹാറാണി ഹോട്ടലിന് സമീപം
പുതിയറ, കോഴിക്കോട് – 4
8089202092, 8089202098

Our Specialtiy Clinic

Head ache Cure Clinic

മൈഗ്രേന്‍, സൈനസൈറ്റിസ്, ടെന്‍ഷന്‍ ഹെഡ്എയ്ക്ക്

Skin & Hair care Clinic

മുഖക്കുരു, കരുവാളിപ്പ്, കരിമംഗലം, ഡ്രൈ സ്‌കിന്‍, താരന്‍, മുടികൊഴിച്ചില്‍, അകാല നര, മുഖത്തെ ചുളിവുകള്‍, ആയൂര്‍ ഹൈഡ്രാ ഫേഷ്യല്‍, ഞവര ഫേഷ്യല്‍.

Womens Health Clinic

ആര്‍ത്തവ തകരാറുകള്‍, വെള്ളപോക്ക്, PIOS, വന്ധ്യത, അമിത വണ്ണം, ശരീരം മെലിച്ചില്‍, നടുവേദന, സന്ധിവേദനകള്‍, ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍, വിളര്‍ച്ച സ്ട്രസ്സ്, ഉറക്കകുറവ്.

Post Natal Care

അദ്യംഗം, കിഴികള്‍, വേതുകുളി, ബാന്‍ഡേജ്. മുലപ്പാല്‍ വര്‍ദ്ധിക്കാനും, ആരോഗ്യം വീണ്ടെടുക്കാനുമുതകുന്ന ഔഷധങ്ങള്‍.

AVVVS Wellness Centre,

അദ്യംഗം (മസ്സാജ്), ആവിക്കുളി, ധാരകള്‍, കിഴികള്‍, പിഴിച്ചില്‍.
പഞ്ച കര്‍മ്മ ചികിത്സകള്‍

Our Team of Doctors

Dr. Manoj Kaloor MD (Ayur)
Dr.Reeja Manoj B.A.M.S, FMC
Dr.Rekha Deepak B.A.M.S
Dr.Henna Kunchabdulla B.A.M.S
ചികിത്സാ രംഗത്തും മരുന്ന് നിര്‍മ്മാണ രംഗത്തും നൂറിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യവും പരിചയ സമ്പത്തും ഉള്ള ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ പുതിയ സംരംഭമാണിത്

 

Share

Leave a Reply

Your email address will not be published. Required fields are marked *