കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക്  ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തു

കേരളത്തിലെ എ പ്ലസ് ഗ്രന്ഥശാലകള്‍ക്ക് ‘നടപ്പാത’ പുസ്തകം വിതരണം ചെയ്തു


കോഴിക്കോട്:
അമേരിക്കന്‍ എഴുത്തുകാരുടെ സംഘടനായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന)യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘നടപ്പാത: സമകാല അമേരിക്കന്‍ മലയാള സാഹിത്യത്തിലൂടെ സര്‍ഗ സഞ്ചാരം’ എന്ന പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ എ പ്ലസ് ഗ്രന്ഥാലയങ്ങള്‍ക്കും നല്‍കുന്നതിന്റെ ഉദ്ഘാടനം കോഴിക്കോട് ദര്‍ശനം സാംസ്‌കാരികവേദി എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്നു.സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്ത ആദ്യപുസ്തകം ഗ്രന്ഥശാല സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ നോവലിസ്റ്റ് ഷീലാ ടോമിയില്‍ നിന്നും ഏറ്റുവാങ്ങി.
വിവിധ അമേരിക്കന്‍ എഴുത്തുകാരുടെ ചെറുകഥകളും കവിതകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച ഗ്രന്ഥം തപാലില്‍ അതാതു ഗ്രന്ഥശാലകളില്‍ പ്രസാധകരായ കണ്ണൂരിലെ നിധി എത്തിക്കും. ദര്‍ശനം പ്രസിഡണ്ട് പി സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. നിധി ബുക്‌സി ലെ മെന്റര്‍മാരായ ലിജിന കൃഷ്ണന്‍, ദേവഗിരി കോളേജ് ഇംഗ്‌ളീഷ് അധ്യാപകന്‍ റോബിന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *