ഗാസയില്‍ അല്‍ഷിഫ ഹോസ്പിറ്റലില്‍ നവജാത ശിശുക്കള്‍ ഇന്‍ക്യുബേറ്ററിന് പുറത്ത്

ഗാസയില്‍ അല്‍ഷിഫ ഹോസ്പിറ്റലില്‍ നവജാത ശിശുക്കള്‍ ഇന്‍ക്യുബേറ്ററിന് പുറത്ത്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ഷിഫ ആശുപത്രി ഉള്‍പ്പെടെ രണ്ട് ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചെന്ന് ലോകാരോഗ്യ സംഘടന. പ്രവര്‍ത്തനം നിലച്ച അല്‍ ഷിഫ ആശുപത്രിയില്‍, ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം താറുമാറായതോടെ ഇന്‍ക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥിതി ഭയാനകവും ്പകടകരവുമാണെന്ന്് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രിയേല്‍സ് അറിയിച്ചു. മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചെന്നും മരണ സംഖ്യ കൂടാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്.
ഇന്ധനം ഇല്ലാതായതോടെ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്‌സും അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *