പ്രത്യാശയുടെ പൂവിതളുകള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു

പ്രത്യാശയുടെ പൂവിതളുകള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: ഷിബുദാസ് വേങ്ങേരി രചിച്ച പ്രത്യാശയുടെ പൂവിതളുകള്‍ കവിതാ സമാഹാരം പുരുഷന്‍ കടലുണ്ടി കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്.രാഗേഷിന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരി അജിത മാധവ് അധ്യക്ഷത വഹിക്കുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു. നാടക കൃത്തും സംവിധായകനുമായ സതീഷ്.കെ.സതീഷ് ആശംസ നേര്‍ന്നു. ഡോ.ആരതി ദാസ് കവിതയും ആകാശവാണി ആര്‍ട്ടിസ്റ്റ് ശശി നന്മണ്ട ഉണര്‍ത്തുപാട്ടും, ദീപ്തി ദാസ് പ്രാര്‍ത്ഥനയും ആലപിച്ചു. കൃഷ്ണദാസ് തീരം സ്വാഗതവും, ഷിബുദാസ് വേങ്ങേരി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *