തൊഴില്‍ മേഖലയില്‍ റെക്കോഡിട്ട് ഇന്ത്യന്‍ റെയില്‍വേ

തൊഴില്‍ മേഖലയില്‍ റെക്കോഡിട്ട് ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നല്‍കിയത് ഒന്നര ലക്ഷം യുവാക്കള്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍റാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 2014 മുതല്‍ റെയില്‍വേയുടെ വിവിധ വകുപ്പുകളിലായി അഞ്ചു ലക്ഷം പേരെ നിയമിച്ചു.

ലോക്കോ പൈലറ്റ്, സ്റ്റേഷന്‍ മാസ്റ്റര്‍, ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ എന്‍ജിനിയര്‍ തുടങ്ങിയവ വിവിധ വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. റെയില്‍വേയില്‍ വിവിധ ജോലികള്‍ക്ക് അപേക്ഷിക്കുന്നവരിലും റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 2020 മുതല്‍ ജൂലൈ 2021 വരെയുളള കാലയളവില്‍ 2.37 കോടി പേരാണ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ഇന്ത്യന്‍ റെയില്‍വേ. ലോകമെമ്പാടുമുള്ള തൊഴില്‍ദാതാക്കളില്‍ എട്ടാം സ്ഥാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളതെന്ന് 2015-ലെ കണക്കുകള്‍ പറയുന്നു.

ഒരു കിലോ മീറ്റര്‍ ദൂരത്തിലുള്ള റെയില്‍വേ ട്രാക്ക് നിര്‍മിച്ചെടുക്കണമെങ്കില്‍ പ്രതിവര്‍ഷം 33,000 പേരുടെ ഒരു ദിവസത്തെ സേവനം അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം 5,600 കിലോ മീറ്റര്‍ പ്രദേശത്ത് റെയില്‍ ട്രാക്കുകള്‍ നിര്‍മിച്ചു. ഇതോടെ അഞ്ചു ലക്ഷത്തിലധികം തൊഴില്‍ അവസരം ലഭ്യമായെന്നും കണക്കുകള്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *