അജ്പാക് ചികിത്സാ സഹായം നല്‍കി

അജ്പാക് ചികിത്സാ സഹായം നല്‍കി

ആലപ്പുഴ :ചേര്‍ത്തല സ്വദേശികളായ പ്രതീഷ്, സുനീഷ ദമ്പതികളുടെ മകന്‍ അഭിജിതിന് (17 വയസ്) സെറിബ്രല്‍ പാള്‍സി ചികിത്സക്ക് അജ്പാക് ഏര്‍പ്പെടുത്തിയ ധനസഹായം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.
അജ്പക്ക് മുന്‍ മംഗഫ് കണ്‍വീനര്‍ വിനോദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ ലിസന്‍ ബാബു, അജ്പക്ക് വൈസ് പ്രസിഡന്റ് ബാബു തലവടി, ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസഫ് വര്‍ഗീസ് , അജ്പക്ക് സെക്രട്ടറി അജി ഈപ്പന്‍, നിസാര്‍ കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു
അജ്പക്ക് മുന്‍ അംഗങ്ങളായ സാബു എം പീറ്റര്‍ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *