ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

എട്ടാംക്ലാസ് വരെയുള്ള സ്‌കൂള്‍ അധ്യാപക യോഗ്യത നിര്‍ണയത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി ബിഎസ് സി )നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 21-നാണ് പരീക്ഷ . കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്് പരീക്ഷാ കേന്ദ്രങ്ങള്‍.

പരീക്ഷ: രണ്ടര മണിക്കുറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. രാവിലെ നടക്കുന്ന പേപ്പര്‍- II പരീക്ഷയില്‍ ആറുമുതല്‍ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവര്‍ക്കും ഉച്ചയ്ക്കുശേഷം പേപ്പര്‍-I ല്‍ ഒന്നുമുതല്‍ അഞ്ചാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവര്‍ക്കും പരീക്ഷ എഴുതാം. രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവര്‍ രണ്ട് പരീക്ഷയും എഴുതിയിരിക്കണം.

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ctet.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23.

 

Share

Leave a Reply

Your email address will not be published. Required fields are marked *