ജീവനക്കാര്‍ക്ക് കിടിലന്‍ ദീപാവലി സമ്മാനം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

ജീവനക്കാര്‍ക്ക് കിടിലന്‍ ദീപാവലി സമ്മാനം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍

കോത്തഗിരി: ഞെട്ടണ്ട, ദീപാവലിക്ക് തമിഴ്‌നാട്ടിലുള്ള ഒരു ടീ എസ്റ്റേറ്റ് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്.
തമിഴ്‌നാട് കോത്തഗിരി ടൗണിലുള്ള 190 ഏക്കര്‍ ടീ എസ്റ്റേറ്റിന്റെ ഉടമ പി.ശിവകുമാറാണ്(42) ദീപാവലി ബോണസായി ബൈക്കുകള്‍ നല്‍കിയത്. രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്കുകളുടെ താക്കോല്‍ ജീനക്കാര്‍ക്ക് കൈമാറിയതിനു ശേഷം ശിവകുമാര്‍ ഇവര്‍ക്കൊപ്പം യാത്രയും നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 627 ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റോര്‍കീപ്പര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ 15 ജീവനക്കാര്‍ക്കാണ് ബൈക്കുകള്‍ക്ക് ലഭിച്ചത്. ‘ഞങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജീവനക്കാര്‍. ഒരിക്കലും വാങ്ങാന്‍ സാധിക്കില്ലെന്ന് കരുതിയതാണ്. പക്ഷേ ഞങ്ങള്‍ക്ക് അത് ലഭിച്ചു.അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്. ഇത് ഞങ്ങളുടെ ടീംവര്‍ക്കിന്റെ ഫലമാണ് സമ്മാനം കിട്ടിയ ജീവനക്കാര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *